Wednesday, 27 February 2013

TRQ and 3idiots (Language: Malayalam)





February 28, 2013 


മനുസ്മൃതിയില്‍ പാലക്കാട് മുഴുവന്‍ ചുറ്റികറങ്ങി . ദാരിദ്ര്യം അണ്ടര്‍വെയര്‍ വരെ എത്തി നില്‍ക്കുകയാണ്. നിലനില്പിനു വേണ്ടി പരസ്പ്പരം കടിച്ചുകീറാന്‍ തയ്യാറായി എട്ടു പേര്‍ പാലക്കാട്‌ റെയില്‍വേ സ്റ്റേഷനില്‍ എത്തി. എല്ലാത്തിന്റെയും മുഖത്ത്‌ എവറസ്റ്റ്‌ കീഴടക്കിയ ഭാവം ഉണ്ട്. അടുത്ത ലക്‌ഷ്യം കണ്ണൂര്‍, പിന്നെ എന്‍റെ വീടിലെക്ക്..
ഈ അവിശ്വാസികളെയും കൊണ്ട് വീട്ടില്‍ പോയാല്‍ വീടിന്ന് അപ്പൊത്തന്നെ പുറത്താക്കുമല്ലോ, കണ്ണൂര്‍-ക്ക് പോകുന്നതിനിടയില്‍ മുങ്ങിയാലോ എന്നൊക്കെ ആലോചിച്, ആരൊക്കെയോ തന്ന പണവും കൊണ്ട് എല്ലാ കാലമാടന്‍മാര്‍ക്കും വേണ്ടി Ticket Q-വില്‍ കൂടെയുള്ള കാപാലികരെയും കൂട്ടി പെണ്‍കുട്ടികളുമായി മീശമാധവന്‍ കളിച്ചു നില്‍ക്കുംബോയാണ് സര്‍വവിജ്ഞാനകോശത്തിലെ കീറികളഞ്ഞ അവസാന പേജും കൊണ്ട് മനുവും ഗോപാലനും താരിക്കും എത്തിയത്…,
മൂന്നിന്‍റെയും അഭിപ്രായത്തില്‍ ആ പേജിലാണ് ജീവിതത്തിന്‍റെ കാതല്‍ ഉള്ളത്. അത് മനസിലാക്കിയിട്ടു മതി മുന്നോട്ട് എനി . എനിക്കും തോന്നി ശരിയാണ് പറയുന്നത്. ഇത്രേം അറിഞ്ഞിട്ടു അത് ഒഴിവാക്കെണ്ടാ എന്നു. ബാകിയുള്ളവര്‍, അപ്പിയിടാന്‍ ഇരുന്ന പട്ടിയുടെ തലയില്‍ പൂച്ച മുള്ളിയഭാവത്തില്‍ ഞങ്ങളെ നോക്കി പുച്ഛം എന്താണ് എന്നു കാട്ടി തന്നു. ആനയെ കാണാന്‍ പോയ നാല് കുരുടന്മാര്‍ മാര്‍ക്കും കാഴ്ച കിട്ടിയാല്‍ ജാതക പ്രകാരം അവര്‍ ആദ്യം ആനയെ കാണണം എന്നാണല്ലോ ശാസ്ത്രം, അതുപോലെ Ticket-ഉം എടുത്ത് ബാക്കിയുള്ള പിന്തിരിപ്പന്‍ മൂരാച്ചികളെ പ്ലട്ഫോര്‍മിലേക്ക് തള്ളിവിട്ടു ഞങ്ങള്‍ സര്‍വവിജ്ഞാനകോശത്തിലെ കീറികളഞ്ഞ അവസാന പേജും കൊണ്ട് റോഡിലേക്ക്‌ ഇറങ്ങി.
അവസാന പേജിലെ തിരുവചനം ‘കോണ്ടം’ എന്നായിരുന്നു. നല്ല വാക്ക്‌, കേട്ടാല്‍ ഉള്ളിന്‍റെ ഉള്ളില്‍ ഒരു സുസ്മേരം ഉണ്ടാകുന്നു. Ticket-എടുത്ത് ബാകിയുള്ള പൈസ ഇപ്പോഴും എന്‍റെ കീശയില്‍ ഉണ്ട്. മെഡിക്കല്‍ഷാപ് അന്വേഷിച്ചു കൊണ്ട് നാല് പേരും നടക്കാന്‍ തുടങ്ങി. എങ്ങനാ ഇത് ഒരാളുടെ മുഖത് നോക്കി ചോദിക്കുക എന്ന ചോദ്യചിഹ്നം നാലിന്‍റെയും മുഖത്തുണ്ടായിരുന്നു. ജാള്യതയും വജ്രകുംബതയും ജുഗുപ്സവഹനവും കാരണം ആകെയൊരു ആക്രികത്വം ഉണ്ടായിരുന്നു എനിക്കും. എങ്കിലും ഇതിനിടയില്‍ പിന്തിരിപ്പന്‍ മൂരാച്ചികളെ ഞങ്ങളാരും പുചിക്കാന്‍ മറന്നില്ല, ഓരോരുത്തരും കുരുടന്‍മാരയിരിക്കുമ്പോള്‍ കോണ്ടം എന്നാ വസ്തുവിനെ പറ്റി അറിഞ്ഞ കാര്യങ്ങള്‍ ഒന്നൊന്നായി എടുത്തു വിളമ്പി, ഞാനും കുറച്ചില്ല.. ഓസ്കാര്‍ ടൈപ്പ് കഥകള്‍ തന്നെ കാച്ചി.
അപ്പോയാണ് പൂച്ചമുള്ളിയ് പട്ടികളുടെ തലയ്കിടയില്‍ , ഒരു തലയില്‍ മാത്രം തെങ്ങ വീണത്‌. ആ തല എന്‍റെതായിരുന്നു. നാല് പേരും കൂടി ദേശീയഗാനം ചൊല്ലാണ പോലെ മെഡിക്കല്‍ഷാപ്പില്‍ പോയി “ചേട്ടാ കോണ്ടം ഉണ്ടോ?” എന്ന് ചോദിയ്ക്കാന്‍ പറ്റില്ലല്ലോ. ഇത്തവണ ആ ലോട്ടറി എല്ലാരും എനിക്കു തന്നു, സ്നേഹം ഒന്ന് കൊണ്ട് മാത്രം. അടുത്ത ഓരോ തവണ ഓരോരുത്തരും എന്ന രീതിയില്‍ ആ കരാറില്‍ ഞാനും ഒപ്പിട്ടു. 20മിനിറ്റ് നടന്നു ഒടുവില്‍ ഒരു മെഡിക്കല്‍ഷാപ്പ് കണ്ടു പിടിച്ചു.
നാണം എന്ന വസ്തുതകള്‍ നാലിന്റെയും നെഞ്ചില്‍ കയറിയിരുന്നു ഡാന്‍സ് കളിയ്ക്കാന്‍ തുടങ്ങി. കടയില്‍ ഒരു സെര്‍വ്വറും രണ്ട് ക്ല്യെന്റും ഉണ്ട്. രണ്ട് രണ്ട് ക്ല്യെന്റും തനിക്ക് അറിയുന്നവരല്ല എന്ന് മനു മണപ്പിച്ചു കൊണ്ട് ഉറപ്പുവരുത്തി. സെര്‍വ്വറിനെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടി പുറത്തു കാത്തിരിക്കാന്‍ തുടങ്ങി. ഒടുവില്‍ ഒരു പഹയന്‍ ഇറങ്ങി പോയി, മറ്റവന്‍ കടയടചിട്ടെ പോകു എന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ കേറാന്‍ തീരുമാനിച്ചു.
ഒരു 60-65 പ്രായം വരണ ഒരു സെര്‍വര്‍, എന്നെ അതിന്റെ മുന്നിലേക് തള്ളിയിട്ടു. മൂന്നു പേരും എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ഞാന്‍ രണ്ടും കല്പിച്ചു ഒതിച്ചു: ” ചേട്ടാ കോണ്ടം ഉണ്ടോ?” പൂശാന്‍ മുട്ടിയിട്ടു വന്നു നില്‍ക്കുന്നു ശവികള്‍ എന്നാ ഭാവത്തില്‍ അങ്ങേരു ഉണ്ടെന്നു പറഞ്ഞു. അപ്പോഴേക്കും മഹാരഥന്‍ മാരൊക്കെ പിന്നില്‍ നിന്ന് പല്ലിയെ പോലെ ചിരിക്കാന്‍ തുടങ്ങി. അങ്ങേരു ഏറ്റവും താണ ഒരു ബ്രാന്‍ഡ്‌ എടുത്ത് തന്നു, വേറെ നല്ലത് വല്ലതും ഉണ്ടോ എന്നായി ഞാന്‍… അങ്ങേരു അടുത്തത് എടുത്തു.. ഫ്ലാവോര്‍ ആയി അടുത്ത സംശയം.. അപ്പോയെക്കും കൂടെയുള്ള മൂരാച്ചികള്‍ ചിരിച്ചു മനുഷ്യന്റെ കണ്ട്രോള്‍ ചന്ദ്രനിലേക്ക് അയച്ചു. പിന്നിലേക്ക്‌ തിരിഞ്ഞു നോക്കിയപ്പോള്‍ മനു എന്നാ മഹാരഥന്‍ റ പോലെ ഇരിന്നു ചിരിക്കയാണ്, ഗോപാലന്‍ ഫുള്‍ മസിലും മുഖത്ത് കണ്ട്രോള്‍ ചെയ്ത പൊട്ടിച്ചിരിക്കുകയാണ്… നിക്കറും ഇട്ടു ഒരു ചെക്കന്‍ കൂടെ ഉണ്ടായല്ലോ, അവനെവിടെ എന്നാ ഭാവത്തില്‍ തിരിഞ്ഞു നോക്കിയപ്പോയാണ് ഞെട്ടിയത്. മനുഷ്യന്‍ തൊലിയുരിഞ്ഞു നില്കുബോയാണ് പഹയന്‍ അവന്‍റെ ഫോട്ടോഗ്രാഫി പ്ലേറ്റും കൊണ്ട് ചിരിച്ചു മാറിയുന്നത്. ഞാനും കുറച്ചില്ല ചിരിക്കാന്‍… അപ്പോയെക്കും സെര്‍വര്‍ വിലപറയാന്‍ തുടങ്ങി… വില പറഞ്ഞപ്പോള്‍ തെങ്ങ വീണു എന്ന് നേരത്തെ പറഞ്ഞ പട്ടിക്ക് അപ്പിഅല്ല, വയറിളക്കം ആയിരുന്നു എന്ന അവസ്ഥയായി. എല്ലാരും കൂടി കയ്യില്‍ ഉള്ള കാശു തന്നു കിട്ടാവുന്നതില്‍ തന ബ്രാന്‍ഡഉം വാങ്ങി ഇറങ്ങി ഓടി.
ശരീരത്തില്‍ ആകെ ഉണ്ടയിരുന്ന 200g നാണം അവിടെ കളഞ്ഞിട്ടു വന്നു. ആകെ ഉണ്ടായിരുന്ന 12 എണ്ണം ഞങ്ങള്‍ വീതിച്ചെടുത്തു, റെയില്‍വേ സ്റ്റേഷനില്‍ എത്തി മുരാചികളെ നോക്കി തൊടാന്‍ തരില്ല എന്നും പറഞ്ഞു, ചന്ദ്രനില്‍ പോയ ഭാവത്തില്‍ ഞാനും , എനി ലോകത്ത്‌ ആകെ ചെയ്യാന്‍ ബാകിയുള്ളത് എന്നെ എന്‍റെ വീടിന്നു പുറത്താക്കു എന്നത് മാത്രവും എന്നാ ഭാവത്തില്‍ ബാക്കിയുള്ള മഹാരഥന്‍ മാരും ട്രയിന്‍ കാത്തു നിന്നു.
ശുഭം.

No comments:

Post a Comment